ഇ വാർത്ത | evartha
പ്രധാനമന്ത്രിക്ക് വധഭീഷണി: ഭീഷണി എത്തിയത് മെയിൽ വഴി


പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വധ ഭീഷണി. ‘മോദിയെ വക വരുത്തുക’ എന്ന സന്ദേശമുള്ള മെയിലാണ് ലഭിച്ചിരിക്കുന്നത്. ദേശീയ അന്വേഷണ ഏജന്‍സിക്കാണ് ലഭിച്ചത്. വധഭീഷണിയുള്ള ഇ മെയില്‍ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ സുരക്ഷ ശക്തമാക്കി. ഇന്ത്യയ്ക്കു പുറത്തുനിന്നാണ് മെയില്‍ അയച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തെക്കെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതീവ ജാഗ്രത പാലിക്കാന്‍ ആഭ്യന്തര വകുപ്പ് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിക്ക് നിര്‍ദേശം നല്‍കി.
സന്ദേശത്തെക്കുറിച്ച് മള്‍ട്ടി ഏജന്‍സി കോഓര്‍ഡിനേഷന്‍ സെന്റര്‍ (എംഎസി) അന്വേഷണം തുടങ്ങിയിട്ടുണ്ട്. റോ, ഇന്റലിജന്‍സ് ബ്യൂറോ, ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്നിവയിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ അടങ്ങിയ സംവിധാനമാണ് എംഎസി.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3boEYWd
via IFTTT
No comments:
Post a Comment