കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 16, 2020

കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു

മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിന് ഹാജരാവണം എന്ന കാണിച്ച് കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ജലീല്‍ എന്‍ഐഎ ഓഫിസില്‍ എത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ ജലീല്‍ സ്വകാര്യ കാറില്‍ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തി. 

എന്‍ഐഎ മന്ത്രിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.  മത​ഗ്രന്ഥങ്ങൾ കൈപ്പറ്റി വിതരണം ചെയ്തതിന്റെ  മറവിൽ സ്വർണ കടത്ത് അല്ലെങ്കിൽ ഹവാല ഇടപാട് നടന്നിട്ടുണ്ടോ എന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്. മന്ത്രിയെ ചോദ്യം ചെയ്യുന്ന കൊച്ചിയിലെ എന്‍ഐഒ ഓഫീസിന് മുന്‍പില്‍ വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് പൊലീസ് വിന്യാസം. 

യുഎഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ നയതന്ത്ര പാഴ്‌സല്‍ ഏറ്റുവാങ്ങിയതിലെ പ്രോട്ടോക്കോള്‍ ലംഘനം സംബന്ധിച്ച് ഇഡിക്ക് മന്ത്രി നല്‍കിയ മൊഴി എന്‍ഐഎ പരിശോധിക്കും. മറ്റ് പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതില്‍ നിന്ന് മന്ത്രിക്കെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് സൂചന.



from ഇ വാർത്ത | evartha https://ift.tt/2ZJpyap
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages