തിരുവനന്തപുരം> വര്ക്കലയില് ദമ്പതികളേയും മകളേയും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂര് സ്വദേശി ശ്രീകുമാര് (58), ഭാര്യ മിനി (58), മകള് അനന്തലക്ഷ്മി (26)എന്നിവരാണ് മരിച്ചത്.ആത്മഹത്യയാണെന്ന് സംശയിക്കുന്നു.
പുലര്ച്ചെ മൂന്നോടെയാണ് അയൽക്കാർ തീപടർന്നത് കണ്ടത്. തുടർന്ന് ഫയര്ഫോഴ്സെത്തി വീട്ടിനുള്ളില് കയറി തീയണക്കുകയായിരുന്നു. . ശ്രീകുമാറിന്റെ മൃതദേഹം കുളിമുറിയിലും മകളുടേയും ഭാര്യയുടേയും മൃതദേഹങ്ങള് മുറിക്കുള്ളിലുമാണ് കത്തിക്കരിഞ്ഞ നിലയില് കാണപ്പെട്ടത്.
ശ്രീകുമാര് കോണ്ട്രാക്ടറാണ്. അനന്തലക്ഷ്മി ഗവേഷക വിദ്യാര്ഥിയും. പെട്രോള് ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് സൂചന. ഇവർക്ക് കട ബാധ്യത ഉണ്ടായിരുന്നതായി പറയുന്നു.
from Kerala || Deshabhimani Online News https://ift.tt/3bXtIjG
via IFTTT
No comments:
Post a Comment