
മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സ്വയം നിരീക്ഷണത്തിലായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ ദിവസമാണ് തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് എകെജി സെന്‍ററില്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തോമസ് ഐസക് പങ്കെടുത്തിരുന്നു. ഇതേതുടർന്നാണ് മുഖ്യമന്ത്രിയടക്കം സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്.
മുഖ്യമന്ത്രിക്ക് ഇത് രണ്ടാമത്തെ തവണയാണ് കോവിഡ് പരിശോധന നടത്തുന്നത്. നേരത്തെ, കരിപ്പൂര്‍ വിമാന ദുരന്ത പ്രദേശം സന്ദര്‍ശിച്ച് വന്നതിന് പിന്നാലെ മുഖ്യമന്ത്രിക്ക് ആന്‍റിജന്‍ ടെസ്റ്റ് നടത്തിയിരുന്നു.
from ഇ വാർത്ത | evartha https://ift.tt/32iUzn9
via IFTTT
No comments:
Post a Comment