കെഎസ് യു പ്രസിഡന്റ് കെ എം അഭിജിത്ത്‌ ആൾമാറാട്ടം നടത്തി ; കോവിഡ് സ്ഥിരീകരിച്ചപ്പോൾ മുങ്ങി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 23, 2020

കെഎസ് യു പ്രസിഡന്റ് കെ എം അഭിജിത്ത്‌ ആൾമാറാട്ടം നടത്തി ; കോവിഡ് സ്ഥിരീകരിച്ചപ്പോൾ മുങ്ങി


തിരുവനന്തപുരം> ആൾമാറാട്ടം നടത്തി കോവിഡ് പരിശോധന, കോവിഡ് സ്ഥിരീകരിച്ചപ്പോൾ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് മുങ്ങി .സംഭവവുമായി ബന്ധപ്പെട്ടു പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് കെ വേണുഗോപാലൻ നായർ പോലീസിൽ പരാതി നൽകി.

പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ തച്ചപ്പള്ളി എൽ.പി.സ്കൂളിൽ നടന്ന കൊവിഡ് പരിശോധനയിലാണ് കെ എസ്യു പ്രസിഡന്റ് ആൾമാറാട്ടം നടത്തിയത്. ഇവിടെ 48 പേരെ പരിശോധിച്ചതിൽ 19 പേർക്ക് ഫലം പോസിറ്റീവായി. ഇതിൽ പ്ലാമൂട് വാർഡിലെ മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. എന്നാൽ രണ്ടു പേരെ മാത്രമേ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചുള്ളൂ. മൂന്നാമത്തെ ആളിൻ്റ പേര് അബി എന്നും പ്ലാമൂട് തിരുവോണം എന്ന വിലാസവുമാണെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയെങ്കിലും ഈ വിലാസത്തിൽ ഇങ്ങനെ ഒരു വ്യക്തി ഇല്ലെന്ന് തിരിച്ചറിഞ്ഞു.ഇയ്യാൾ എവിടെയാണ് നിരീക്ഷണത്തിലിരിക്കുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല.

തുടർന്ന് പരിശോധനക്കെത്തിയ വ്യക്തി വ്യാജപേരും മേൽവിലാസവുമാണ് നൽകിയതെന്നും ഈ വ്യക്തിയെ കണ്ടെത്തുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.വേണുഗോപാലൻ നായർ പോത്തൻകോട് പോലീസിൽ പരാതി നൽകി.

പൊലീസ് അന്വേഷണത്തിൽ അത് കെ എസ് യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ അഡ്രസ്സ് ആണെന്ന് കണ്ടെത്തി.അങ്ങിനെയാണ് കോവിഡ് പോസിറ്റീവായത് കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനാണെന്ന് മനസിലായതായത്.

. കഴിഞ്ഞ ദിവസങ്ങളിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന സമരങ്ങൾക്ക് അഭിജിത് നേതൃത്വം നൽകിയിരുന്നു.നിരവധി പേരുമായി സമ്പർക്കം പുലർത്തിയ അഭിജിത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടും അത് വെളിപ്പെടുത്താനോ താനുമായി ഇടപഴകിയവരോട് നിരീക്ഷണത്തിൽ പോകാനോ ആവശ്യപ്പെടാതെ ഇയാൾ ഒളിച്ചു കഴിയുകയായിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/32UNPMH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages