
ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തു. ബിനീഷിന്റെ സ്വത്തുകൾ മരവിപ്പിക്കാനും ഇഡി നിർദേശം നൽകി. ബംഗളൂരുവിലെ ബി കാപ്പിറ്റൽ ഫൈനാൽഷൽ സൊലൂഷ്യൻസ്, ബി കാപ്പിറ്റൽ ഫോറെക്സ് ട്രേഡിംഗ് എന്നീ കമ്പനികളാണ് ബിനീഷിന്റെ പേരിലുള്ളത്. ഇഡിയുടെ കൊച്ചി ഓഫീസ് ആണ് കേസെടുത്തിരിക്കുന്നത്.
ബിനീഷിന്റേതായി കണ്ടെത്തുന്ന ആസ്തിവകകള്‍ ഇഡിയെ അറിയിക്കാതെ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നാണ് നിർദേശം. സ്വർണക്കടത്ത് കേസ്, ബംഗളൂരു ലഹരിമരുന്ന് കേസ് എന്നിവയുമായി ബന്ധപ്പെട്ട് ബിനീഷിനെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇഡി ബിനീഷിനെതിരെ കേസെടുത്തത്.
കൊച്ചിയിലെ ഇഡി ഓഫീസിൽ ബിനീഷിനെ വിളിച്ചുവരുത്തി സെപ്റ്റംബർ ഒൻപതിനാണ് ഇഡി മുൻപ് ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശേഖരിച്ചശേഷം എൻഫോഴ്സ്മെന്റ് ജോയിന്റ് ഡയറക്ടർ ജയ് ഗണേഷിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
കഴിഞ്ഞ ഒരു മാസമായി ബിനീഷ് കോടിയേരിക്കെതിരേ എൻഫോഴ്സ്മെൻറ് ഡയറക്ടേറേറ്റ് അന്വേഷണം നടത്തിവരികയായിരുന്നു. കമ്പനികളുടെ മറവിൽ ബിനാമി, ഹവാല ഇടപാടുകളിലൂടെ ബിനീഷ് സ്വർണക്കടത്ത് സംഘവുമായി ബസപ്പെട്ടിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുക എന്നറിയുന്നു.
from ഇ വാർത്ത | evartha https://ift.tt/3j3EeZu
via IFTTT
No comments:
Post a Comment