
സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൾഅസീസ് അൽ സൗദ് രാജാവിനെ ഫോണിൽ വിളിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് മഹാമാരി കാരണമായി അന്താരാഷ്ട്ര തലത്തിൽ തന്നെ ഉയർന്നു വരുന്ന വെല്ലുവിളികൾ ഇരു നേതാക്കളും ചർച്ച ചെയ്തതായാണ് സൂചന.
ഇന്ത്യയും സൗദിയും തമ്മിൽ നിലനിൽക്കുന്ന ബന്ധത്തിൽ സംതൃപ്തി പ്രകടിപ്പിച്ച ഇരു രാഷ്ട്ര നേതാക്കളും ബന്ധം കൂടുതൽ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ജി-20 രാജ്യങ്ങളുടെ കൂട്ടായ്മയിൽ സൗദി അറേബ്യ വഹിക്കുന്ന നേതൃത്വം കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിക്കുന്നതിന് സഹായകമായതായി നേതാക്കൾ വിലയിരുത്തി.
കോവിഡ് കാലത്ത് പ്രവാസി ഇന്ത്യക്കാർക്ക് സൗദി നൽകുന്ന സഹായങ്ങൾക്ക് മോദി സൽമാൻ രാജാവിന് നന്ദി അറിയിച്ചു.
from ഇ വാർത്ത | evartha https://ift.tt/3bGQJY2
via IFTTT
No comments:
Post a Comment