അതിർത്തി വീണ്ടും പുകയുന്നു: ഇന്ത്യയുമായി കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ച് ചെെന - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 3, 2020

അതിർത്തി വീണ്ടും പുകയുന്നു: ഇന്ത്യയുമായി കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ച് ചെെന

ഇ വാർത്ത | evartha
അതിർത്തി വീണ്ടും പുകയുന്നു: ഇന്ത്യയുമായി കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ച് ചെെന

ഇന്ത്യ- ചെെന അതിര്‍ത്തി വീണ്ടും പുകയുന്നതിനിടയില്‍ ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ചൈന. മോസ്‌കോ വേദിയാവുന്ന ഷാങ്ഹായി ഉച്ചകോടിക്കിടയില്‍ പ്രതിരോധ മന്ത്രിതല ചര്‍ച്ചയ്ക്കാണ് ചൈന സമയം ചോദിച്ചിരിക്കുന്നത്. അതേസമയം  ചൈനയുടെ ആവശ്യത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ഇന്ത്യയുടെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണം ഉണ്ടായാല്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചൈനീസ് പ്രതിരോധ മന്ത്രി വാംഗ് യിയുമായി കൂടിക്കാഴ്ച നടത്തും. കിഴക്കന്‍ ലഡാക്കിലെ പാങ്ങോംഗ് നിയന്ത്രണ രേഖയോട് ചേര്‍ന്ന് ചൈനീസ് സേന കടന്നു കയറ്റത്തിന് ശ്രമിച്ചതോടെയാണ് ഇന്ത്യ-ചൈന ബന്ധം വീണ്ടും വഷളായത്. 

അഞ്ഞൂറില്‍ അധികം വരുന്ന ചൈനീസ് സൈനികരാണ് കടന്നു കയറാന്‍ ശ്രമിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചെെനയുടെ കടന്നു കയറ്റശ്രമത്തിന് ഇടയില്‍ ഒരു ഇന്ത്യന്‍ ജവാന്‍ വീരമൃത്യു വരിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇന്ത്യ ഇത് സ്ഥിരീകരിച്ചിട്ടില്ല. ചൈനീസ് വക്തവാണ് ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. എസ്എഫ്എഫിലെ ജവാന്‍ നിമ ടെന്‍സിന്‍(51)വീരമൃത്യു വരിച്ചതായാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2QPW0TL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages