
അധികാരക്കസേരയിൽ നിന്ന് സംസ്ഥാന മുഖ്യമന്ത്രിയെ ചവിട്ടി പുറത്താക്കാനുള്ള ശക്തി കേരളത്തിലെ സഹോദരിമാർക്കുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. ഷാജുവിന്റെ നേതൃത്വത്തിൽ അടൂർ ജനറൽ ആശുപത്രി കവാടത്തിൽ നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കോവിഡ് രോഗി 108 ആംബുലൻസിൽ പീഡനത്തിനിരയായ പൈശാചികമായ നടപടിഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ആംബുലൻസ് ഡ്രൈവറെ പിരിച്ചുവിട്ടെന്നാണ് സർക്കാർ പറയുന്നത്.താത്കാലിക ജീവനക്കാരനായ ഡ്രൈവറെ നിയമിച്ചതിനു പിന്നിൽ ആരാണെന്നു വ്യക്തമല്ലെന്നും, തിരുവഞ്ചൂർ പറഞ്ഞു.
കേസിൽ റിമാൻഡിലായ ഡ്രൈവറുടെ വീട്ടിൽ ഇതേവരെ പരിശോധന നടത്തിയിട്ടില്ലെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ജു വിശ്വനാഥ് അധ്യക്ഷത വഹിച്ചു.
from ഇ വാർത്ത | evartha https://ift.tt/32dJS5v
via IFTTT
No comments:
Post a Comment