പെരിയ കേസ് അന്വേഷണത്തെ ഹൈക്കോടതി അംഗീകരിച്ചു; തുടര്‍നടപടികളില്‍ വ്യക്തത ഉണ്ടാകാനാണ് സുപ്രീംകോടതിയെ സമീപിച്ചത്: എ കെ ബാലന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 13, 2020

പെരിയ കേസ് അന്വേഷണത്തെ ഹൈക്കോടതി അംഗീകരിച്ചു; തുടര്‍നടപടികളില്‍ വ്യക്തത ഉണ്ടാകാനാണ് സുപ്രീംകോടതിയെ സമീപിച്ചത്: എ കെ ബാലന്‍

പാലക്കാട്> കേരള സര്ക്കാരിന് കീഴിലുള്ള ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണവും ആ അന്വേഷണത്തിന്റെ ഭാഗമായ ചാര്ജ് ഷീറ്റും പൂര്ണമായി അംഗീകരിക്കുന്നുവെന്ന് പെരിയ കേസില് ഹൈക്കോടതി കൃത്യമായി പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി എകെ ബാലന് മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം, തുടര് നടപടികള് സിബിഐ നടത്തണം എന്നും കോടതി പറഞ്ഞു.

ഇത്തരം നടപടി ഉണ്ടായാല് അന്വേഷണ ഏജന്സികള്ക്ക് അത് വലിയ സങ്കീര്ണതയുണ്ടാകും. ഇക്കാര്യത്തില് ഒരു വ്യക്തതയുണ്ടാകണം. അതിനാലാണ് സുപ്രീംകോടതിയില് കേസ് ഫയല് ചെയ്തതെന്ന് ബാലന് വ്യക്തമാക്കി

കൊലപാതകത്തില് സര്ക്കാര് കൃത്യമായി ഇടപെട്ടു. 14 പ്രതികളെ പിടിച്ചു. 90 ദിവസം കൊണ്ട് അന്വേഷണം പൂര്ത്തീകരിച്ചു. സര്ക്കാരിന്റെ ഭാഗത്ത് ഒരു വീഴ്ചയുമില്ല. ഹൈക്കോടതി തന്നെ അന്വേഷണത്തെ അംഗീകരിച്ചു. കുറ്റപത്രം അംഗീകരിച്ചു. എന്നാല് തുടര് നടപടികളില് മാറ്റമുണ്ടായപ്പോഴാണ് സുപ്രീംകോടതിയില് പോയതെന്നും മന്ത്രി എ കെ ബാലന് വിശദീകരിച്ചു.





from Kerala || Deshabhimani ​Online ​News https://ift.tt/2ZyHpk7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages