
തല്‍കാലം സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ശോഭാ സുരേന്ദ്രന്‍ അറിയിച്ചുവെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി രമേശ്. അബ്ദുള്ളകുട്ടി ദേശീയ വൈസ്പ്രസിഡന്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും തീരുമാനം കേരളത്തിലെ പാര്‍ട്ടിക്ക് ഗുണകരമാണമെന്നും എം.ടി രമേശ് പറഞ്ഞു. മനോരമ ന്യൂസിനോടാണ് രമേശ് ഇക്കാര്യങ്ങൾ പറഞ്ഞത്.
ശോഭാസുരേന്ദ്രന്‍ രാഷട്രീയവനവാസത്തിലാണെന്ന പ്രചരണം ശരിവെക്കുന്നതാണ് എംടി രമേശിന്റെ പ്രതികരണം. ശോഭ വീണ്ടും സജീവമാകണെന്നും എംടി രമേശ് ആവശ്യപ്പെടുന്നു.
അബ്ദുള്ളകുട്ടിയുടെ പുതിയസ്ഥാനലബ്ദി പ്രതീക്ഷിച്ചതല്ലെന്നും എന്നാൽ കേരളരാഷ്ട്രീയത്തില്‍ ഈ തീരുമാനം ഗുണം ചെയ്യുമെന്നും രമേശ് പറഞ്ഞു. കുമ്മനം രാജശേഖരനും പികെ കൃഷ്ണദാസും ദേശീയഭാരവാഹിത്വത്തിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു,അവരെ അര്‍ഹമായ രീതിയില്‍ പാര്‍ട്ടി ഇനിയും പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും രമേശ് പ്രതീക്ഷ പങ്കുവച്ചു.
നിയമസഭയില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പക്ഷേ തിരുവന്തപുരം ഉള്‍പ്പെടെ തെക്കന്‍ ജില്ലകളില്‍ മത്സരിക്കാനില്ലെന്നും എംടി രമേശ് വ്യക്തമാക്കി.
from ഇ വാർത്ത | evartha https://ift.tt/2EI12iH
via IFTTT
No comments:
Post a Comment