
ഇന്ത്യയുടെ ആഭ്യന്തര വിഷയമായ കശ്മീർ പ്രശ്നം ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ച് തുർക്കി പ്രസിഡന്റ് റിസെപ് തയ്യിപ് എർദോഗൻ രംഗത്ത്. യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യവെയാണ് എർദോഗൻ കശ്മീർ പ്രശ്നം പരാമർശിച്ചത്. ദക്ഷിണേഷ്യയുടെസമാധാനത്തിനും സ്ഥിരതക്കും പ്രധാനമായ വിഷയത്തിൽ സംഭാഷണത്തിലൂടെ പരിഹാരം കാണണമെന്നാണ് അദ്ദേഹം പൊതുസഭയിൽ പറഞ്ഞത്.
ദക്ഷിണേഷ്യയുടെ സമാധാനത്തിനും സ്ഥിരതക്കും കശ്മീർ വിഷയം അതിപ്രധാനമാണെന്നും എർദോഗൻ പറഞ്ഞു. വലിയ പ്രശ്നങ്ങളാണ് ഇതുമൂലം ഉരുത്തിരിഞ്ഞിരിക്കുന്നതെന്നും എർദോഗൻ ചൂണ്ടിക്കാട്ടി.
യുഎൻ പ്രമേയങ്ങളുടെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ട് സംഭാഷണത്തിലൂടെ പ്രശ്ന പരിഹാരം കാണണമെന്നതിനോട് യോജിക്കുന്ന നിലപാടാണ് ഉള്ളതെന്നും എർദോഗൻ പറഞ്ഞു.
from ഇ വാർത്ത | evartha https://ift.tt/300eoxU
via IFTTT
No comments:
Post a Comment