
തിരുപ്പതി ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ചത് 50 കോടി രൂപ മൂല്യമുള്ള നിരോധിച്ച നോട്ടുകള്‍. 1000 രൂപയുടെ 18 കോടി മ്യൂല്യമുണ്ടായിരുന്ന 1.8 ലക്ഷം നോട്ടുകളും, 31.7 കോടി രൂപയുടെ മൂല്യം വരുമായിരുന്ന 500 രൂപയുടെ 6.34 ലക്ഷം നോട്ടുകളുമാണ് കാണിക്കയായി ലഭിച്ചിട്ടുള്ളത്.
കേന്ദ്രസര്‍ക്കാര്‍ 2016 നവംബര്‍ എട്ടിന് 1000, 500 നോട്ടുകള്‍ നിരോധിച്ചെങ്കിലും ഭക്തര്‍ ഇവ കാണിക്കയായി നല്‍കുന്നത് തുടരുകയാണ്. പഴയ നോട്ടുകളുമായി ബന്ധപ്പെട്ട് 2017ല്‍ ടിടിഡി കേന്ദ്ര ധനമന്ത്രാലയത്തിനും റിസര്‍വ് ബാങ്കിനും കത്തെഴുതിയിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണമുണ്ടായില്ലെന്ന വിമർശനവും നിലനിൽക്കുന്നുണ്ട്.
കാണിക്കയായി ലഭിക്കുന്ന പണം റിസര്‍വ് ബാങ്കിലോ മറ്റേതെങ്കിലും വാണിജ്യ സ്ഥാപനത്തിലോ നിക്ഷേപിക്കാന്‍ അനുവദിക്കണമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനോട് അഭ്യര്‍ഥിച്ചതായി തിരുപ്പതി ദേവസ്ഥാനം ചെയര്‍മാന്‍ വൈ വി സുബ്ബ അറിയിച്ചു.
from ഇ വാർത്ത | evartha https://ift.tt/35IhZo8
via IFTTT
No comments:
Post a Comment