ഇ വാർത്ത | evartha
യുഎഇ പതിയെ സാധാരണഗതിയിലേക്ക്: 24 മണിക്കൂറിനുള്ളില്‍ 2443 പേര്‍ക്ക് രോഗവിമുക്തി

പ്രവാസികൾക്ക് ആശ്വാസമായി യു.എ.ഇയില്‍ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ ഞായറാഴ്ച റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തി. 2443 പേര്‍ക്കാണ് 24 മണിക്കൂറിനുള്ളില്‍ അസുഖം സുഖപ്പെട്ടത്.
ഇതോടെ സുഖംപ്രാപിച്ചവരുടെ എണ്ണം 66095 ലെത്തിയെന്ന് യുഎഇ ആരോഗ്യ വിഭാഗം അറിയിച്ചു. രോഗം കണ്ടെത്തിയിനു ശേഷം ആകെ മരണം 388 ആണ്. എന്നാൽ പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.
അതേസമയം പുതുതായി 513 പേരില്‍കൂടി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആകെ രോഗികളുടെ എണ്ണം ഇതോടെ ഉയര്‍ന്ന് 73984 ലെത്തി. നിലവില്‍ 7501 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.
പുതുതായി 87336 പരിശോധനകളാണ് പൂര്‍ത്തിയായത്. കോവിഡ് വ്യാപനം തടയാന്‍ വിവിധ എമിറേറ്റുകളില്‍ ഊര്‍ജിത പരിശോധനകളാണ് നടന്നുവരുന്നത്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3256PaX
via IFTTT
No comments:
Post a Comment