ഇ വാർത്ത | evartha
മുഖ്യമന്ത്രിയുടെ രാജിയ്ക്കായി കേന്ദ്രമന്ത്രി വി മുരളീധരൻ്റെ ഉപവാസം ആരംഭിച്ചു, ഡൽഹിയിൽ ഔദ്യോഗിക വസതിയിൽ

കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുളള കേന്ദ്രമന്ത്രി വി മുരളീധരന്റെ ഉപവാസം ആരംഭിച്ചു. ഔദ്യോഗിക വസതിയിൽ രാവിലെ പത്തിന് ആരംഭിച്ച ഉപവാസം വൈകിട്ട് അഞ്ചുമണിക്ക് അവസാനിക്കും. ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവു ഉപവാസം ഉത്ഘാടനം ചെയ്തു.
ഒരു സംസ്ഥാന മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ചരിത്രത്തിൽ ആദ്യമായാണ് ഒരു കേന്ദ്രമന്ത്രി ഔദ്യോഗിക വസതിയിൽ ഉപവാസം നടത്തുന്നത്. സ്വർണക്കടത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.
മന്ത്രി കെ ടി ജലീൽ ഗുരുതരപ്രോട്ടോക്കോൾ ലംഘനം നടത്തിയതായും അദ്ദേഹം പറഞ്ഞു.നേരത്തേ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ബി ജെ പി പ്രക്ഷോഭം ശക്തമാക്കിയിരുന്നു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2PgkSDd
via IFTTT
No comments:
Post a Comment