കടലിൽ വള്ളം മറിഞ്ഞ്‌ കാണാതായ സിദ്ദിക്കിന്റെ മൃതദേഹം കണ്ടെത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 4, 2020

കടലിൽ വള്ളം മറിഞ്ഞ്‌ കാണാതായ സിദ്ദിക്കിന്റെ മൃതദേഹം കണ്ടെത്തി

തിരൂർ > കടലിൽ കാണാതായ കൂട്ടായി കോതപറമ്പിൽ യാറക്കടവത്ത് സിദ്ധിഖിന്റെ മൃതദേഹം കണ്ടെത്തി. ബുുധനാഴ്ച പുലർച്ചെ കൊച്ചിവൈപ്പിൻ ഞാറക്കൽ ബീച്ചിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദ്ദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി . വിിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും കൊച്ചിയിലേക്ക് പുറപ്പെട്ടു.

ജൂലൈ 28 ന് വൈകിട്ടാണ് താനൂരിൽ നിന്നും മൽസ്യബന്ധനത്തിന് പോയ സിദ്ദീഖ് സഞ്ചരിച്ച ജൗഹർ കരിയർ വള്ളം കടലിൽ അപകടത്തിൽപ്പെട്ടത്. താനൂർ പണ്ടാര കടപ്പുറം എനീന്റ പുരക്കൽ നസറുവും വള്ളത്തിലുണ്ടായിരുന്നു. വള്ളം അപകടത്തിൽപ്പെട്ടതറിഞ്ഞ് ഫിഷറീസും പോലീസും മൽസ്യതൊഴിലാളികളും തിരച്ചിൽ നടത്തുകയും ഇതിനിടെ ബുധനാഴ്ച ചാവക്കാട് മന്ദലംകുന്ന് ഭാഗത്തു നിന്നും നസറുവിനെ രക്ഷപ്പെടുത്തിയെങ്കിലും സിദ്ദീഖിനെ കണ്ടെത്താനായില്ല.

നേവിയുടെ എയർക്രാഫ്റ്റ്, ഡ്രോൺ, ഫിഷറീസ്, കോസ്റ്റൽ പോലീസ് എന്നിവ ഒരാഴ്ചയോളം തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനാണ്. ഉമ്മ: ബീപാത്തു സഹോദരങ്ങൾ: അലികുട്ടി, സക്കറിയ, ഇസ്മായിൽ, നുസ്സറത്ത്, റസിയ



from Kerala || Deshabhimani ​Online ​News https://ift.tt/3ftT5df
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages