നിയമസഭാ സമ്മേളനം തുടങ്ങി; അവിശ്വാസപ്രമേയം ചർച്ച ചെയ്യും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 23, 2020

നിയമസഭാ സമ്മേളനം തുടങ്ങി; അവിശ്വാസപ്രമേയം ചർച്ച ചെയ്യും

തിരുവനന്തപുരം > കേരള നിയമസഭയുടെ ഏകദിന സമ്മേളനം ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചേരുന്ന സമ്മേളനം അനുശോചനത്തോടെയാണ് ആരംഭിച്ചത്. അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിക്കുന്നതിന് സ്പീക്കർ വി ഡി സതീശന് അനുമതി നൽകി. സ്പീക്കർ സ്ഥാനത്തുനിന്ന് ഒഴിഞ്ഞ് അംഗങ്ങൾക്കിടയിലേക്ക് വന്നിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാൽ സ്പീക്കർക്കെതിരായി പ്രമേയം അവതരിപ്പിക്കണമെങ്കിൽ 14 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നാണ് ഭരണഘടനയിൽ ഉള്ളതെന്ന് മന്ത്രി എ കെ ബാലൻ പ്രതിപക്ഷ നേതാവിനെ അറിയിച്ചു. അംഗങ്ങളുടെ അവകാശത്തിനായി നിലകൊള്ളുമെന്ന് അറിയിച്ച സ്പീക്കർ ഭരണഘടന സംരക്ഷിക്കാനുള്ള ഉത്തരവാദിത്തവും തനിക്ക് ഉണ്ടെന്ന് പ്രതിപക്ഷത്തെ അറിയിച്ചു. എം ഉമ്മർ എംഎൽഎയാണ് സ്പീക്കർക്കെതിരായ പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടിയത്.

സർക്കാരിനെതിരായ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം അഞ്ച് മണിക്കൂർ ചർച്ച ചെയ്യും. ഉപധനാഭ്യർഥനകളും സഭയിൽ അവതരിപ്പിച്ച് പാസാക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/32iPWbB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages