ഇ വാർത്ത | evartha
ആദ്യത്തെ `മൂക മാർക്കറ്റ്´ വിഴിഞ്ഞത്ത് പ്രവർത്തനം ആരംഭിച്ചു

സംസ്ഥാനത്ത് മൂക മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്താണ് മൂക മാർക്കറ്റ് ആരംഭിച്ചത്. ഇവിടെ മത്സ്യം വാങ്ങാനെത്തുന്നവരും വിൽക്കുന്നവരും തമ്മിൽ സംസാരം പാടില്ലെന്നാണ് നിയമം.
കോവിഡ് പ്രതിരോധ നടപടിയുമായി ബന്ധപ്പെട്ട് പൊലീസ് നടപ്പാക്കുന്ന മൂക മാർക്കറ്റ് എന്ന ആശയത്തിൻ്റെ ഭാഗമായാണ് സംസാരം വിലക്കിയിരിക്കുന്നത്. ഇവിടെ മത്സ്യം വാങ്ങാനെത്തുന്നവരും വിൽക്കുന്നവരും തമ്മിൽ സംസാരം പാടില്ലെന്നും വില പേശലിനു പകരം പ്രദർശിപ്പിച്ചിട്ടുള്ള വില നൽകി മത്സ്യം വാങ്ങണമെന്നുമാണ് നിർദേശം.
സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശാനുസരണം, കോവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിഴിഞ്ഞം പൊലീസാണ് പ്രദേശത്ത് ഇതാദ്യമായി മൂക മാർക്കറ്റ് എന്ന ആശയം നടപ്പാക്കുന്നത്.
മത്സ്യം വാങ്ങാനെത്തുന്നവർ ആവശ്യാനുസരണം പണം ചില്ലറയായി കൊണ്ടുവരണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുള്ള നിർദ്ദേശവുമുണ്ട്. നിർദേശങ്ങളടങ്ങിയ അറിയിപ്പു ബോർഡ് പ്രദേശത്ത് സ്ഥാപിക്കുവാനാണ് പൊലീസ് ലക്ഷ്യമിടുന്നത്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Y5BulU
via IFTTT
No comments:
Post a Comment