ഇ വാർത്ത | evartha
ബെെഡനേയും കമലയേയും ജയിപ്പിക്കരുത്, രാജ്യം മറ്റൊരു വെനസ്വേലയായി മാറും: ട്രംപ്

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഡെമോക്രാറ്റിക് സ്ഥാനാർഥികളായ ജോ ബൈഡനും കമല ഹാരിരും ഒരു കാരണവശാലും ജയിക്കാൻ അർഹരല്ലെന്നു ട്രംപ് പറഞ്ഞു. അവർ ജയിച്ചാൽ രാജ്യം മറ്റൊരു വെനസ്വേല ആയി മാറുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കവേയാണ് എതിരാളികൾക്ക് എതിരെ രൂക്ഷ വിമർശനവുമായി ട്രംപ് രംഗത്തെത്തിയത്. ബൈഡനും കമലയും ജയിക്കുന്ന എന്നത് ഏറെ അപകടമുള്ള കാര്യമാണ്. അതേക്കുറിച്ച് ചിന്തിക്കാൻ പോലും ആകില്ല- ട്രംപ് പറഞ്ഞു.
റിപ്പബ്ലിക്കൻ തന്നെയാണ് വിജയിക്കുക. തെരഞ്ഞെടുപ്പ് ഏതെങ്കിലും തരത്തിൽ അട്ടിമറിക്കപ്പെട്ടാൻ മാത്രമേ റിപ്പബ്ലിക്കൻസ് തോൽക്കുകയുള്ളുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അധികാരത്തിലേറിയ നാൾ മുതൽ ചൈന, ക്യൂബ, ബൊളീവിയ, വെനസ്വേല എന്നീ രാജ്യങ്ങൾക്ക് എതിരെ രൂക്ഷവിമർശനങ്ങളാണ് ട്രംപ് ഉയർത്തുന്നത്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3209P7g
via IFTTT
No comments:
Post a Comment