ഇ വാർത്ത | evartha
സെൻട്രൽ ജയിലിൽ കോവിഡ് വിളയാട്ടം: പൂജപ്പുര ജയിലിൽ കളിമാനൂർ സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു

പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ കോവിഡ് ബാധിച്ച് മരിച്ചു. കിളിമാനൂർ സ്വദേശി മണികണ്ഠനാണ് (72) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.പൂജപ്പുര ജയിലിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച തടവുകാരൻ മണികണ്ഠൻ ആയിരുന്നു.
പൂജപ്പുര സെൻട്രൽ ജയിൽ തലസ്ഥാനത്തെ രോഗ വ്യാപന കേന്ദ്രമായി മാറുകയാണ്.കഴിഞ്ഞ ദിവസം പൂജപ്പുര സെൻട്രൽ ജയിലിൽ 53 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ മാത്രം 218 പേർക്ക് കോവിഡ് ബാധിച്ചു. 50 തടവുകാർക്കും രണ്ട് ജയിൽ ജീവനക്കാർക്കും ജയിൽ ഡോക്ടർക്കുമാണ് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായത്.
വെള്ളിയാഴ്ച 63 പേരിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് 53 പേർക്ക് കൂടി കോവിഡ് പോസിറ്റീവായത്. 50 തടവുകാർക്ക് കോവിഡ‍് പോസിറ്റീവായതോടെ രോഗം ബാധിച്ച തടവുകാരുടെ എണ്ണം 200 കടന്നു. ജയിലിനുളളിലെ രോഗത്തിന്റെ ഉറവിടം ഇനിയും വ്യക്തമായിട്ടില്ല.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3as4FER
via IFTTT
No comments:
Post a Comment