ഇ വാർത്ത | evartha
പുറത്താക്കിയിട്ട് എന്ത് അച്ചടക്ക നടപടി? : യുഡിഎഫിനെ പരിഹസിച്ച് ജോസ് കെ മാണി

സർക്കാരിനെതിരായ അവിശ്വാസ പ്രമേയ ചർച്ചയിൽനിന്നും വിട്ടുനിൽക്കുമെന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗം. വിട്ടുനിൽക്കരുതെന്ന യുഡിഎഫ് താക്കീത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് ജോസ് കെ. മാണി പറഞ്ഞു. മുന്നണിയിൽനിന്നും പുറത്താക്കിയിട്ട് എന്ത് അച്ചടക്ക നടപടിയെന്നും ജോസ് കെ മാണി ചോദിച്ചു.
നിയമസഭ രേഖയിൽ വിപ്പ് നൽകാനുള്ള അധികാരം റോഷി അഗസ്റ്റിനാണെന്ന് പറയുന്നുണ്ട്. അദ്ദേഹം പാർട്ടി എംഎൽഎമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. അവർ അത് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. മുന്നണിക്ക് വിപ്പ് നൽകാനുള്ള അധികാരമില്ലെന്നും ഏത് നിയമത്തിലാണ് ഇത് പറയുന്നതെന്നും ജോസ് കെ. മാണി ചോദിച്ചു.
അച്ചടക്കലംഘനം നടത്തിയാൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് ജോസ് വിഭാഗത്തിന് യുഡിഎഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവിശ്വാസ പ്രമേയ ചർച്ചയിൽനിന്ന് വിട്ട് നിൽക്കുന്നത് സർക്കാരിനെ സഹായിക്കുന്നതിന് തുല്യമാണെന്നാണ് യുഡിഎഫ് വാദം.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3ld7H4A
via IFTTT
No comments:
Post a Comment