പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചു, കൊലപാതകം മറച്ചുവച്ചു: കായംകുളത്ത് സിപിഎം നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കോൺ​ഗ്രസ് കൗൺസിലർ അറസ്റ്റിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 19, 2020

പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചു, കൊലപാതകം മറച്ചുവച്ചു: കായംകുളത്ത് സിപിഎം നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കോൺ​ഗ്രസ് കൗൺസിലർ അറസ്റ്റിൽ

ഇ വാർത്ത | evartha
പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചു, കൊലപാതകം മറച്ചുവച്ചു: കായംകുളത്ത് സിപിഎം നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കോൺ​ഗ്രസ് കൗൺസിലർ അറസ്റ്റിൽ

കായംകുളത്ത് സിപിഎം നേതാവ് സിയാദിനെ കൊലപ്പെടുത്തിയ കേസിൽ കോൺ​ഗ്രസ് കൗൺസിലർ അറസ്റ്റിലായി. ന​ഗരസഭ കൗൺസിലർ കാവിൽ നിസാം ആണ് അറസ്റ്റിലായത്. പ്രതിയെ രക്ഷപ്പെടുവാൻ സഹായിച്ചു, കൊലപാതകം മറച്ചുവച്ചു എന്നീ കുറ്റങ്ങളാണ് നിസാമിനെതിരെ ചുമത്തിയിരിക്കുന്നത്് 

കൊലപാതകത്തിന് പിന്നിൽ നാലംഗ കൊട്ടേഷൻ സംഘമാണെന്ന് കായംകുളം പൊലീസ് വ്യക്തമാക്കിയിരുന്നു. കൊലപാതകം നടത്തിയ ശേഷം മുഖ്യപ്രതി മുജീബിനെ ബൈക്കിൽ രക്ഷപ്പെടാൻ സഹായിച്ചത് കാവിൽ നിസാമാണെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യം നടന്നത് അറി‍ഞ്ഞിട്ടും നിസാം പൊലീസിൽ അറിയിച്ചില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. 

റോഡരികിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിന്ന സിപിഎം നേതാവ് സിയാദിനെ (35) ബൈക്കിലെത്തിയ വെറ്റ മുജീബ് രണ്ട് തവണ കഠാര കൊണ്ട് കുത്തുകയായിരുന്നു.  കുത്തുകൊണ്ട് നിലത്തുവീണ സിയാദിനെ നാട്ടുകാരും സുഹൃത്തുക്കളും ഉടനടി കായംകുളം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/34mw4Hn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages