ഇ വാർത്ത | evartha
അട്ടിമറി സാധ്യതയില്ല: സെക്രട്ടേറിയേറ്റിൽ തീപിടിച്ച സംഭവത്തിൽ അഗ്നിശമന സേന

സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ അട്ടിമറിസാധ്യത തള്ളി അഗ്നിശമനസേന രംഗത്ത്. തീപിടിത്തത്തിൽ അട്ടമിറി ഉണ്ടായിട്ടില്ലെന്നും ഫാനിലെ ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നുമാണ് അഗ്നിശമനസേന പറയുന്നത്.
ഗുരുതരമായ തീപിടിത്തമല്ല ഉണ്ടായതെന്നാണ് അഗ്നിശമന സേന പറയുന്നത്. ഇതു സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് ഇന്ന് സമർപ്പിക്കും. പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് ശരിവയ്ക്കുന്നതാണ് അഗ്നിശമനസേനയുടെയും കണ്ടെത്തൽ.
ഫാനിൽനിന്ന് തീയുണ്ടായി എന്നായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ പ്രാഥമിക നിഗമനം.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3hyv5Y7
via IFTTT
No comments:
Post a Comment