ഇ വാർത്ത | evartha
`കുറച്ചു ഫയലുകൾ മാത്രമേ കത്തിച്ചുള്ളൂ´: നാക്കുപിഴയോ അറിയാതെ സത്യം പറഞ്ഞതോ എന്ന ചോദ്യവുമായി പിസി വിഷ്ണുനാഥ്

സെക്രട്ടേറിയറ്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി. ഹണി പറഞ്ഞതു നാക്കുപിഴയാണോ അതോ സത്യം അറിയാതെ പറഞ്ഞുപോയതാണോ എന്ന് കോൺഗ്രസ് നേതാവ് പി സി വിഷ്ണുനാഥ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിഷ്ണുനാഥ് ചോദ്യം ഉന്നയിച്ചത്.
‘കുറച്ചു ഫയലുകൾ മാത്രമേ കത്തിച്ചുള്ളൂ’ എന്ന് പൊതുഭരണ വകുപ്പിലെ അഡിഷണൽ സെക്രട്ടറി ഹണി. സെക്രട്ടറിയേറ്റിലെ ഇടതുസംഘടനാ നേതാവ് കൂടിയാണ് ഇദ്ദേഹം. നാക്കുപിഴയാണോ അതോ സത്യം അറിയാതെ പറഞ്ഞുപോയതാണോ എന്ന് കണ്ടറിയണ്ടിയിരിക്കുന്നു. സ്വർണ്ണക്കള്ളക്കടത്തു കേസ് അട്ടിമറിക്കാൻ ഭരണകൂടം ഏതറ്റം വരെയും പോവുമെന്നതിന്റെ സൂചനകൾ കൂടിയാണ് ഇത്തരം സംഭവങ്ങൾ. വിഷ്ണുനാഥ് ആരോപിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം :
കുറച്ചു ഫയലുകൾ മാത്രമേ കത്തിച്ചുള്ളൂ എന്ന് പൊതുഭരണ വകുപ്പിലെ അഡിഷണൽ സെക്രട്ടറി ഹണി. സെക്രട്ടറിയേറ്റിലെ ഇടതുസംഘടനാ നേതാവ് കൂടിയാണ് ഇദ്ദേഹം. നാക്കുപിഴയാണോ അതോ സത്യം അറിയാതെ പറഞ്ഞുപോയതാണോ (ഫ്രോയിഡിയൻ സ്ലിപ്) എന്ന് കണ്ടറിയണ്ടിയിരിക്കുന്നു. സമാനതകളില്ലാത്ത ക്രമക്കേടുകളും ആട്ടിമറികളുമാണ് സ്വർണ്ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. സ്വർണ്ണക്കള്ളക്കടത്തു കേസ് അട്ടിമറിക്കാൻ ഭരണകൂടം ഏതറ്റം വരെയും പോവുമെന്നതിന്റെ സൂചനകൾ കൂടിയാണ് ഇത്തരം സംഭവങ്ങൾ.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/31u7Vgc
via IFTTT
No comments:
Post a Comment