ഇ വാർത്ത | evartha
ഇന്ന് വിക്ടേഴ്സ് ചാനലിൽ ക്ലാസെടുക്കാൻ മോഹൻലാലും

കൈറ്റ് വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്ബെൽ’ ക്ലാസുകളിൽ മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ കുട്ടികളുമായി സംവദിക്കാനെത്തും. പത്താം തരത്തിലെ ഇംഗ്ലീഷ് ക്ലാസിലാണ് ശബ്ദ സന്ദേശത്തിലൂടെ മോഹൻലാൽ കുട്ടികളുടെ മുന്നിലെത്തുന്നത്.
മൂന്ന് എപ്പിസോഡുകളായിട്ടാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. ആദ്യ എപ്പിസോഡിന്റെ സംപ്രേഷണം ഇന്ന് ഉച്ചയ്ക്ക് 12നാണ്. മൃഗങ്ങൾ കഥാപാത്രമായി വരുന്ന സിനിമകളെക്കുറിച്ച് ചർച്ച ചെയ്യുന്ന സത്യജിത്ത് റേയുടെ ” പ്രൊജക്റ്റ് ടൈഗർ ” എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം സംസാരിക്കുക.
തന്റെ അഭിന ജീവിതത്തിൽ മൃഗങ്ങളോടൊത്തുള്ള അഭിനയം എങ്ങനെയായിരുന്നുവെന്നും ഇന്ത്യൻ സിനിമകളിൽ മൃഗങ്ങൾ അഭിനയിച്ച ചലച്ചിത്രങ്ങളെക്കുറിച്ചും അവ കഥാപാത്രങ്ങളായി മാറുമ്പോൾ ഉണ്ടാകുന്ന അപകട സാധ്യതകളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കും.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3h6Fp9M
via IFTTT
No comments:
Post a Comment