ഇ വാർത്ത | evartha
ബുദ്ധൻ ജനിച്ചത് നേപ്പാളിൽ തന്നെ: നേപ്പാളിൻ്റെ പ്രതിഷേധത്തെ തുടർന്നു ഇന്ത്യയുടെ സമ്മതം

ഗൗതമബുദ്ധന്റെ ജന്മദേശം നേപ്പാൾ തന്നെയാണെന്ന് സമ്മതിച്ച് ഇന്ത്യ. ബുദ്ധൻ ജനിച്ചത് ഇന്ത്യയിലാണെന്ന് ജയശങ്കർ പറഞ്ഞതാണ് വിവാദമായി മാറിയത്. ഈ സംഭവം നേപ്പാളിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വിവാദമുടലെടുത്തത്.
വിവാദങ്ങൾ ഉടലെടുത്തതിനെ തുടർന്ന് ശ്രീ ബുദ്ധന്റെ ജന്മദേശം നേപ്പാളാണെന്ന് വ്യക്തമാക്കിയ ജയശങ്കർ, ബുദ്ധപാരമ്പര്യം നമ്മൾ പങ്കിട്ടെന്നും ബുദ്ധന്റെ ജന്മദേശം നേപ്പാളിലെ ലുംബിനിയാണെന്നതിൽ സംശയമില്ലെന്നും വ്യക്തമാക്കുകയായിരുന്നു.
ശനിയാഴ്ച നടന്ന വെബ്ബിനാറിൽ ഇന്ത്യയുടെ ധാർമ്മിക നേതൃത്വത്തിൽ എങ്ങനെയാണ് ബുദ്ധനും ഗാന്ധിയും ഇപ്പോഴും പ്രസക്തമാകുന്നതെന്ന് ജയശങ്കർ സൂചിപ്പിച്ചിരുന്നു. എന്നാൽ, നേപ്പാളിലെ മാധ്യമങ്ങൾ വാർത്ത നൽകിയത് നേരേ തിരിച്ചാണ്. ബുദ്ധന്റെ ജന്മദേശം ഇന്ത്യയാണെന്ന് ജയശങ്കർ പറഞ്ഞെന്ന തരത്തിലാണ് നേപ്പാളിലെ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തത്.
ഇരുരാജ്യങ്ങളും ബുദ്ധ പൈതൃകത്തെ പങ്കിട്ടെടുത്തത് പരാമർശിക്കുകയാണ് മന്ത്രിചെയ്തതെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. നേപ്പാളിലെ ലുംബിനിയിലാണ് ഗൗതമ ബുദ്ധൻ ജനിച്ചത് എന്നതിൽ സംശയമില്ലെന്നും ശ്രീവാസ്തവ പറഞ്ഞു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3kvJ2YX
via IFTTT
No comments:
Post a Comment