മഴ ശക്‌തമാകുന്നു; നിർദ്ദേശം വന്നാലുടനെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 5, 2020

മഴ ശക്‌തമാകുന്നു; നിർദ്ദേശം വന്നാലുടനെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം: മുഖ്യമന്ത്രി


തിരുവനന്തപുരം> അതിതീവ്ര മഴയുടെ സാഹചര്യത്തിൽ നദികളിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് കാലവസ്ഥ നീരീക്ഷണ വകുപ്പ് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ സാഹചര്യത്തിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മാറി താമസിക്കാൻ അധികൃതരുടെ നിർദ്ദേശം വന്നാൽ ഉടൻ അവിടെ നിന്നും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.

ക്വാറന്റൈനിൽ കഴിയുന്നവർ, രോഗലക്ഷണമുള്ളവർ, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതൽ അപകട സാധ്യതയുള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ നാലുതരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ വേണ്ടിയാണ് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു



from Kerala || Deshabhimani ​Online ​News https://ift.tt/2DFyVzw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages