‘അപരന്റെ വാക്കുകൾ മധുര സംഗീതംപോലെ ആസ്വദിക്കുന്ന ഒരു കാലം വരും’–- ജനകോടികളെ പ്രചോദിതരാക്കിയ ഈ വാചകം ആരുടേതാണ്. ചെ ഗുവേരയുടെ പേരിലാണ് വാചകം അറിയപ്പെടുന്നതെങ്കിലും അദ്ദേഹം എപ്പോൾ പറഞ്ഞു?. ഈ വാചകത്തിന്റെ ഉടമയാരെന്ന അന്വേഷണത്തിലാണ് പ്രസിദ്ധ സാഹിത്യകാരൻ ബെന്യാമിൻ.
ഒരു മാധ്യമസുഹൃത്ത് ഈ വാചകം ആരുടേതെന്ന് ചോദിച്ചതിനെത്തുടർന്നാണ് താൻ അന്വേഷണം ആരംഭിച്ചതെന്ന് ബെന്യാമിൻ ഫെയ്സ്ബുക്കിൽ വെളിപ്പെടുത്തി. കിട്ടാവുന്ന ഇടങ്ങളിലൊക്കെ വ്യാപകമായി അന്വേഷിച്ചിട്ടും ചെ അങ്ങനെ ഒരു വാചകം പറഞ്ഞതായി എവിടെയും ഒരു സൂചനയുമില്ല. എന്നുമാത്രമല്ല, അങ്ങനെ ഒരു വാചകമേ എവിടെയും കാണാനില്ല എന്നാണ് ബെന്യാമിൻ പറയുന്നത്.
‘ ചെയുടെതന്നെ എന്ന് ഉറപ്പിച്ചു പറഞ്ഞവർക്കുപോലും പക്ഷേ എവിടെ പറഞ്ഞത് എന്നറിയില്ല. മാർക്സിന്റെതന്നെ വാചകമെന്ന് മറ്റ് ചിലർ. അതല്ല ഇസ്രയേലിലെ കിബുറ്റ്സ് പ്രസ്ഥാനത്തെക്കുറിച്ച് നോം ചോസ്കി പറഞ്ഞതാണെന്ന് മറ്റൊരാൾ. അതുമല്ല, മെക്സിക്കൻ വിപ്ലവകാരി എമിലിയാനോ സാപാതയുടെ വാക്കുകൾ ആയിരിക്കുമെന്ന് മറ്റൊരാൾ പറഞ്ഞു. ഫ്രഞ്ച് കമ്യൂണിസ്റ്റ് പത്രപ്രവർത്തകനായിരുന്ന ഗബ്രിയേൽ പെറിയുടെ വാക്കുകളെന്ന് ഇനി ഒരാൾ. എന്നാൽ, ഇവരുടെ ഏത് പുസ്തകത്തിലെ ഏത് വാചകം എന്ന് ആർക്കും അറിയുകയുമില്ല’–- ബെന്യാമിൻ പറയുന്നു.
മാക്സിം ഗോർക്കിയുടെ ലോവർ ഡെ്പ്ത് എന്ന നാടകത്തിൽ സാറ്റിൻ എന്ന കഥാപാത്രം പറയുന്നതാണ് എന്ന് ഒരാൾ തറപ്പിച്ചു പറഞ്ഞു.
ആ നാടകത്തിന്റെ മലയാള പരിഭാഷയിൽ അങ്ങനെ ഒരു വാചകമുണ്ടോ? അന്വേഷണം അവസാനിക്കുന്നില്ല എന്നു പറഞ്ഞാണ് ബെന്യാമിൻ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
from Kerala || Deshabhimani Online News https://ift.tt/30VySsM
via IFTTT
No comments:
Post a Comment