അയൽവാസിയായ വീട്ടമ്മയെ വീട്ടിൽ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തു: യൂത്ത്‌ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിക്കെതിരെ കേസ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 21, 2020

അയൽവാസിയായ വീട്ടമ്മയെ വീട്ടിൽ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തു: യൂത്ത്‌ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിക്കെതിരെ കേസ്

ഇ വാർത്ത | evartha
അയൽവാസിയായ വീട്ടമ്മയെ വീട്ടിൽ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തു: യൂത്ത്‌ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിക്കെതിരെ കേസ്

അയൽവാസിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി നിരന്തരം ബലാത്സംഗം ചെയ്‌ത യൂത്ത്‌ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിക്കെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. മുതലമട അംബേദ്‌കർ കോളനിയിലെ എസ്‌ ശിവരാജനെതിരെയാണ്‌ വീട്ടമ്മയുടെ പരാതിയിൽ കേസ്‌ എടുത്തത്‌. അന്വേഷണം പൂർത്തിയായാൽ ഇയാളെ അറസ്‌റ്റ്‌ ചെയ്യുമെന്ന് പൊലീസ്‌ അറിയിച്ചു.‌ 

ശിവരാജനെ കേസിൽ നിന്ന്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡിസിസി പ്രസിഡന്റ്‌ വി കെ ശ്രീകണ്‌ഠൻ എംപി, രമ്യ ഹരിദാസ്‌ എംപി എന്നിവർ കൊല്ലങ്കോട്‌ സ്‌റ്റേഷനിൽ എത്തി ഒരു മണിക്കൂറോളം പൊലീസിനുമേൽ സമ്മർദ്ദം ചെലുത്തിയെന്നുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. 

തൻ്റെ അയൽവാസിയായ  വീട്ടമ്മയെ ശിവരാജൻ  വീട്ടിൽ വിളിച്ചു വരുത്തിയാണ് ബലാൽസംഗം ചെയ്‌ത‌തെന്ന് പരാതിയിൽ പറയുന്നു. വിവരം പുറത്ത് പറഞ്ഞാൽ ഭർത്താവിനെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. 

രാഷ്ട്രീയ സ്വാധീനമുള്ള ശിവരാജൻ  കുടുംബത്തെ ഉപദ്രവിക്കുമെന്ന ഭയത്താലാണ് പീഢനത്തെ എതിർക്കാതിരുന്നതെന്നും എന്നാൽ നിരന്തരം പീഢനം തുടർന്നതിനാൽ സഹിക്കവയ്യാതെയാണ്‌ പരാതി നൽകിയതെന്നും  വീട്ടമ്മ പറയുന്നു.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Yop8FT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages