ഇ വാർത്ത | evartha
സോറി, താങ്കൾക്ക് സ്ഥലം മാറിപ്പോയി: കോവിഡിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പങ്കുവച്ച ട്രംപിൻ്റെ വീഡിയോ ഫേസ്ബുക്ക് നീക്കം ചെയ്തു

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ കോവിഡ് വീഡിയോ നീക്കം ചെയ്ത് ഫേസ്ബുക്ക്. കോവിഡ് സംബന്ധമായ കാര്യങ്ങളേക്കുറിച്ച് ട്രംപ് ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയാണ് നീക്കം ചെയ്യപ്പെട്ടത്. കോവിഡ് സംബന്ധമായി തെറ്റിധാരണാജനകമായ വിവരങ്ങൾ പങ്കുവയ്ക്കുന്നുവെന്ന് അറിയിപ്പും നൽകിയാണ് വീഡിയോ നീക്കം ചെയ്തത്.
നിലവിൽ ട്രംപിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരുന്ന സ്ഥാനത്ത് ദ കണ്ടെന്റ്റ്റ് ഈസ് നോട്ട് അവെയ്ലബിൾ റൈറ്റ് നൗ എന്നാണ് കാണപ്പെടുന്നത്. കുട്ടികൾക്ക് കോവിഡിനൈ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്ന ട്രംപിന്റെ വാക്കുകളാണ് വീഡിയോ നീക്കം ചെയ്യുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്.
നേരത്തെ, ഹൈഡ്രോക്സിക്ലോറോക്വിൻ കോവിഡ് പ്രതിരോധത്തിന് ഉത്തമമാണ് എന്ന് പ്രതിപാദിക്കുന്ന വീഡിയോ ട്രംപ് ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു. ഇതും വിവാദമായിരുന്നു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/30umVKo
via IFTTT
No comments:
Post a Comment