ഇ വാർത്ത | evartha
പ്രതിദിന രോഗവർദ്ധനയിൽ മുന്നിലെത്തി ഇന്ത്യ

കോവിഡ് രമാഗ വ്യാപനം അസാധാരണമായി വർദ്ധിക്കുകയാണ് രാജ്യത്ത്. കോവിഡ് ഏറ്റവും ദോഷകരമായി ബാധിച്ച രാജ്യമെന്ന മോശം റിക്കാർഡിലേക്ക് ഇന്ത്യയുടെ കുതിപ്പ്. കോവിഡ് മോശമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാമതാണ് നിലവിൽ സ്ഥാനം പിടിച്ചിരിക്കുന്നയത്. അതമസമയം പ്രതിദിന രോഗവർധനയിൽ മുന്നിലെത്തിയിരിക്കുകയാണ് ഇന്ത്യ.
കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് ഏറ്റവും അധികം പ്രതിദിന രോഗവർധന ഇന്ത്യയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 69,652 പുതിയ കേസുകളാണ് രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇന്ത്യക്ക് മുന്നിലുള്ള അമേരിക്കയിലും ബ്രസീലിലും ഇന്നലെ 45000 ഓളം പുതിയ കേസുകളാണുള്ളത്.
നിലവിലെ കണക്കുകൾ അനുസരിച്ച് വൈകാതെ തന്നെ ബ്രസീലിനെയും അമേരിക്കയേയും ഇന്ത്യ മറികടന്നേക്കുമെന്നാണ് കരുതുന്നത്. രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 30 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 2,904,329 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3hchTbg
via IFTTT
No comments:
Post a Comment