ഇ വാർത്ത | evartha
ഡൊണാൾഡ് ട്രംപിൻ്റെ സഹോദരൻ മരിച്ചു

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റ് സഹോദരൻ റോബർട്ട് ട്രംപ് മരിച്ചു. ശനിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. 72 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം സഹോദരനെ ട്രംപ് ന്യൂയോർക്ക് ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.
റോബർട്ട് ട്രംപിൻ്റെ ആരോഗ്യ നില കുറച്ചു കാലമായി മോശമായി തുടരുകയായിരുന്നു. എ.ബി.സി ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം ജൂൺ ആദ്യ വാരം ന്യൂയോർക്കിലെ മൗണ്ട് സിനായ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു റോബർട്ട് ട്രംപ്.
എന്റെ സഹോദരൻ റോബർട്ട് ഇന്ന് രാത്രി സമാധാനപരമായി മരിച്ചുവെന്ന വിവരം ഞാൻ വേദനയോടെ പങ്കു വെക്കുന്നു. അദ്ദേഹം എന്റെ സഹോദരൻ മാത്രമല്ല, നല്ല സുഹൃത്തും ആയിരുന്നു. അദ്ദേഹത്തെ വളരെയധികം മിസ് ചെയ്യും. പക്ഷെ ഞങ്ങൾ വീണ്ടും കണ്ടുമുട്ടും. അദ്ദേഹത്തിന്റെ ഓർമകൾ നിലനിൽക്കും. റോബർട്ട് ,ഞാൻ നിന്നെ സ്നേഹിക്കുന്നു. സമാധാനത്തോടെ വിശ്രമിക്കുക, ട്രംപ് പ്രസ്താവനയിൽ പറയുന്നു.
ഡൊണാൾഡ് ട്രംപിനേക്കാൾ രണ്ടു വയസ്സ് ഇളയതാണ് റൊബേർട്ട് ട്രംപ്. റിയൽ എസ്റ്റേറ്റ് ഡവെലപർ ആയിരുന്നു ഇദ്ദേഹം. അതേസമയം മരണകാരണമെന്താണെന്ന് ട്രംപിൻ്റെ പ്രസ്താവനിൽ സൂചനകളൊന്നുമില്ല.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3h1jFvR
via IFTTT
No comments:
Post a Comment