എസ്.പി ബിയുടെ നില അതീവ ഗുരുതരം: കൂട്ടപ്രാർത്ഥനയുമായി സിനിമാ ലോകം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 20, 2020

എസ്.പി ബിയുടെ നില അതീവ ഗുരുതരം: കൂട്ടപ്രാർത്ഥനയുമായി സിനിമാ ലോകം

ഇ വാർത്ത | evartha
എസ്.പി ബിയുടെ നില അതീവ ഗുരുതരം: കൂട്ടപ്രാർത്ഥനയുമായി സിനിമാ ലോകം

ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ അദ്ദേഹം ഇപ്പോഴും വെന്‍റിലേറ്ററില്‍ തുടരുകയാണ്.  വിദഗ്ധരായ ഡോക്ടർമാരുടെ സംഘമാണ് ചികിത്സക്ക്  നേതൃത്വം നല്‍കുന്നത്. 

ഹൃദയം, ശ്വാസകോശം  എന്നിവയുടെ  പ്രവർത്തങ്ങൾ യന്ത്രങ്ങൾ ഏറ്റെടുക്കുന്ന ഏക്മോ ചികിത്സ  തുടരുകയാണ്.  ഇന്ത്യയിലെയും വിദേശത്തെയും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം കൂടി ആശുപത്രി തേടിയിട്ടുണ്ട്.

അതിനിടെ എസ്പിബി ആരോ​ഗ്യവാനായി തിരിച്ചെത്തുന്നതിനായി സിനിമ- സം​​ഗീത രം​ഗത്തെ പ്രമുഖർ ഉൾപ്പടെയുള്ളവർ ലോകവ്യാപകമായി കൂട്ടപ്രാര്‍ഥന നടത്തി. സം​ഗീത സംവിധായകനും സുഹൃത്തുമായ ഇളയരാജയുടെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥന. മുൻപ് എംജിആർ രോഗബാധിതനായപ്പോൾ എല്ലാവരും പ്രാർഥനയിൽ പങ്കു ചേർന്നതാണ്.എംജിആര്‍ പിന്നീട് ആരോഗ്യവാനായി മടങ്ങിവന്നു. പ്രിയപ്പെട്ട എസ്പിബിയും ജീവിതത്തിലേക്ക് ഉടന്‍ തിരിച്ചെത്തുന്നുമെന്നായിരുന്നു ഇളയരാജയുടെ വാക്കുകള്‍.

എ.ആർ. റഹ്മാൻ, കമൽഹാസൻ , രജനികാന്ത് തുടങ്ങിയവർ ഓൺലൈനില്‍ കൂട്ടായ്മയുടെ ഭാഗമായി. കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള ചെന്നൈ എംജിഎം ആശുപത്രിക്ക് മുന്നിലും ആളുകള്‍ മെഴുകുതിരി വെളിച്ചവുമായി പ്രാര്‍ഥനയോടെ എത്തി.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/32btJMr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages