ഇ വാർത്ത | evartha
ഗാന്ധിജി നൽകിയ കണ്ണട ലേലത്തിൽ പോയത് രണ്ടരക്കോടി രൂപയ്ക്ക്

ഗാന്ധിജി സമ്മാനമായി നൽകിയ കണ്ണട രണ്ടര കോടി രൂപയ്ക്ക് ലേലത്തിൽ പോയി. ഒരു നൂറ്റാണ്ട് മുൻപ് ഗാന്ധിജി നൽകിയ കണ്ണടയാണ് ഇീ ഭീമമായ തുകയ്ക്ക് വിറ്റു പോയത്. യുകെയിലെ ഈസ്റ്റ് ബ്രിസ്റ്റൾ ഓക്ഷൻസാണ് കണ്ണട ലേലത്തിൽ വെച്ചത്.
സ്ഥാപനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയ്ക്കാണ് കണ്ണട വിറ്റതെന്നാണ് റിപ്പോർട്ടുകൾ. 14 ലക്ഷത്തോളം രൂപ മാത്രമേ ലേലത്തുക പ്രതീക്ഷിച്ചിരുന്നുള്ളൂവെന്നും ഇത്രയധികം തുക ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കമ്പനി അറിയിച്ചു.
നാലാഴ്ച മുമ്പാണ് ലേലക്കമ്പനിയുടെ കത്തുപെട്ടിയിൽ കവറിലാക്കി നിക്ഷേപിച്ചനിലയിൽ കണ്ണട ശ്രദ്ധയിൽപ്പെട്ടത്.ദക്ഷിണാഫ്രിക്കയിൽ ബ്രിട്ടീഷ് പെട്രോളിയം കോർപ്പറേഷനിൽ ജീവനക്കാരനായിരുന്ന വ്യക്തിയുടെ ചെറുമകനായിരുന്നു ഇത് അയച്ചത്.
കണ്ണട 1910 നും 1920 നും ഇടയിൽ നിർമ്മിച്ചതും ഉപയോഗിച്ചതുമാണെന്നാണ് കരുതുന്നത്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2QnQCqp
via IFTTT
No comments:
Post a Comment