ഇ വാർത്ത | evartha
രണ്ടുമാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി: കുഞ്ഞു മരിച്ചു, അമ്മ രക്ഷപ്പെട്ടു

രണ്ട് മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി ആത്മഹത്യയ്ക്കു ശ്രിച്ചു. പാണ്ടിക്കാട് എറിയാട്ടിലെ തൊടീരി ശിവന്റെ മകൾ ആതിര (26)യാണു തറവാട്ടുവീട്ടിലെ കിണറ്റിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചത്.വെള്ളത്തിനടിയിലേക്കു താഴ്ന്ന കുഞ്ഞു മരിച്ചു.
അഗ്നിരക്ഷാസേനയും ട്രോമ കെയറും പൊലീസ് വൊളൻ്റിയർമാരും ചേർന്നാണ് കുഞ്ഞിന്റെ മൃതദേഹം ഒന്നര മണിക്കൂറിനു ശേഷം പുറത്തെടുത്തത്. മഞ്ചേരി മെഡിക്കൽ കൊളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം എറിയാട്ടിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.
യുവതി കിണറ്റിൽ ചാടുന്നതു കണ്ട വീട്ടുകാരും സമീപവാസികളും ചേർന്നാണ് ആതിരയെ രക്ഷപ്പെടുത്തിയത്. കരുവാരകുണ്ട് സ്വദേശിയായ രാജേഷാണ് ആതിരയുടെ ഭർത്താവ്. പ്രസവത്തെത്തുടർന്ന് ആതിര സ്വന്തം വീട്ടിലായിരുന്നു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2XHWfDW
via IFTTT
No comments:
Post a Comment