ഇ വാർത്ത | evartha
സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണങ്ങൾ രണ്ടായി

സംസ്ഥാനത്ത് ഇന്ന് രണ്ടു കോവിഡ് മരണം. കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍ ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം.
ഒരു വര്‍ഷമായി ഇയാള്‍ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ, അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
ഇതിനിടെ അദ്ദേഹം കോവിഡ് ബാധിതനുമാണെന്ന് കണ്ടെത്തി. പരിയാരത്ത് ചികില്‍സയിലിരിക്കെ ഇന്നു രാവിലെയാണ് വിനോദ് മരിച്ചത്. ഇതോടെ കാസര്‍കോട് കോവിഡ് മരണം 11 ആയി ഉയര്‍ന്നു.
ഇന്നുകോവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ ആളാണ് വിനോദ് കുമാര്‍. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് കോഴിക്കോട് കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടി ഇന്നുപുലര്‍ച്ചെ മരണപ്പെട്ടിരുന്നു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Dd4T6y
via IFTTT
No comments:
Post a Comment