കള്ളക്കടത്ത് സ്വർണം സംസ്ഥാനം കണ്ടുകെട്ടും; സ്വർണമേഖലയിൽ ശക്തമായ നടപടികളിലേക്ക്: ധനമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 14, 2020

കള്ളക്കടത്ത് സ്വർണം സംസ്ഥാനം കണ്ടുകെട്ടും; സ്വർണമേഖലയിൽ ശക്തമായ നടപടികളിലേക്ക്: ധനമന്ത്രി

തിരുവനന്തപുരം > സംസ്ഥാനത്ത് കള്ളക്കടത്ത് സ്വർണം കണ്ടെത്തിയാൽ കണ്ടുകെട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സ്വർണമേഖലയിൽ ശക്തമായ നടപടികളിലേക്ക് സംസ്ഥാന നികുതിവകുപ്പ് കടക്കുകയാണെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് വ്യക്തമാക്കി. നികുതി വെട്ടിച്ച് കൊണ്ടുപോകുന്ന സ്വർണം ജിഎസ്ടി നിയമ പ്രകാരമാണ് കണ്ടുകെട്ടുക.

ഗുജറാത്ത് ഹൈക്കോടതി വിധിയനുസരിച്ചുള്ള നടപടി സംസ്ഥാന നികുതിവകുപ്പ് നടപ്പാക്കും. അഡ്വക്കറ്റ് ജനറലിന്റെ അനുകൂല നിയമോപദേശവും സർക്കാരിനുണ്ട്. ആവശ്യമായ നിർദേശങ്ങൾ നികുതി ഇന്റലിജൻസ് സ്ക്വാഡുകൾക്ക് നൽകി. കച്ചവട ആവശ്യത്തിനുള്ള സ്വർണത്തിനൊപ്പം നിയമപ്രകാരമുള്ള രേഖകളും കൈവശക്കാർ ഉറപ്പാക്കണം. നികുതി വെട്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ സ്വർണം കൈമാറ്റം ചെയ്യുക, കണക്കിൽപ്പെടാതെ സ്വർണം കണ്ടെത്തുക, നികുതി അടയ്ക്കാൻ ബാധ്യതയുള്ളയാൾ നികുതി രജിസ്ട്രേഷൻ ഇല്ലാതെ സ്വർണം വിതരണം ചെയ്യുക തുടങ്ങിയ കാരണങ്ങളാൽ മുതൽ പിടിച്ചെടുക്കാൻ നികുതി ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും. നികുതി രജിസ്ട്രേഷൻ ഇല്ലാത്തവർ ഇ–-വേ ബിൽ കരുതണം.



from Kerala || Deshabhimani ​Online ​News https://ift.tt/3g0XDbf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages