ഇ വാർത്ത | evartha
സൗദി അറേബ്യയിൽ കോവിഡ് മരണനിരക്ക് ഉയരുന്നു

സൗദിയിൽ കോവിഡ് മരണനിരക്ക് ഉയരുന്നു. 24 മണിക്കൂറിനിടെ 39 പേർ കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണങ്ങൾ 3619 ആയി.
അതേസമയം തന്നെ, രാജ്യത്ത് രോഗമുക്തി നിരക്ക് കൂടുകയുമാണെന്നാണ് റിപ്പോർട്ട്. 1374 പേർ ശനിയാഴ്ച രോഗമുക്തരായി.
3,06370 പേർക്കാണ് ഇതുവരെ സൗദിയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2,78,441 പേർ ഇതിനകം രോഗമുക്തി നേടി. 24,310 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത് .
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/31nlRbL
via IFTTT
No comments:
Post a Comment