ബംഗളൂരു> കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യെദ്യൂരപ്പ തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. തന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിക്കുകയാണെന്നും യെദ്യൂരപ്പയുടെ ട്വറ്റിലൂടെ അറിയിച്ചു.യെദ്യൂരപ്പയുടെ മകൾക്കും രോഗം സ്ഥിരീകരിച്ചു.
‘ എന്റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവാണ്. ആരോഗ്യനില തൃപ്തികരമാണെങ്കിലും
ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. അടുത്തിടെ എന്നോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു ‘ യെദ്യൂരപ്പ ട്വിറ്ററില്‍ കുറിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തമിഴ്നാട് രാജ്ഭവനിലെ 87 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കോവിഡ് ബാധിച്ച് യുപി മന്ത്രി കമൽറാണി വരുൺ ഇന്നലെ മരിച്ചിരുന്നു.
from Kerala || Deshabhimani Online News https://ift.tt/316zZEQ
via IFTTT
No comments:
Post a Comment