സ്വപ്ന വിവാഹത്തിന് ധരിച്ചത് 625 പവൻ സ്വർണ്ണാഭവണങ്ങൾ: വിവാഹചിത്രം കോടതിയിൽ ഹാജരാക്കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 6, 2020

സ്വപ്ന വിവാഹത്തിന് ധരിച്ചത് 625 പവൻ സ്വർണ്ണാഭവണങ്ങൾ: വിവാഹചിത്രം കോടതിയിൽ ഹാജരാക്കി

ഇ വാർത്ത | evartha
സ്വപ്ന വിവാഹത്തിന് ധരിച്ചത് 625 പവൻ സ്വർണ്ണാഭവണങ്ങൾ: വിവാഹചിത്രം കോടതിയിൽ ഹാജരാക്കി

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വിവാഹത്തിന് ധരിച്ചത് അഞ്ചു കിലോ​ഗ്രാം സ്വർണ്ണാഭരണങ്ങൾ. ഏകദേശം 625 പവൻ സ്വർണാഭരണങ്ങൾ ധരിച്ചുകൊണ്ടുള്ള സ്വപ്നയുടെ വിവാഹചിത്രം പ്രതിഭാ​ഗം കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരത്തെ സ്വപ്നയുടെ ബാങ്ക് ലോക്കറിൽ 1 കിലോഗ്രാം സ്വർണാഭരണങ്ങൾ കണ്ടെത്തിയതിൽ അസ്വാഭാവികതയില്ലെന്നു വാദിക്കാനാണു ചിത്രം ഹാജരാക്കിയിരിക്കുന്നത്. 

ബാങ്ക് അക്കൗണ്ടിലും ലോക്കറിലും കണ്ടെത്തിയ പണത്തിൻ്റെ ഉറവിടം വെളിപ്പെടുത്താമെന്നും അറിയിച്ചു.അതിനിടെ സ്വപ്ന സുരേഷ് നൽകിയ ജാമ്യ ഹർജി കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി ഇന്ന് പരിഗണിക്കും.നിലവിൽ 15 ദിവസം കസ്റ്റംസിൻറെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യൽ പൂർത്തിയാക്കിയിട്ടുണ്ട്. കൂടുതൽ തെളിവെടുപ്പുകളുടെ ആവശ്യവും ഇല്ല. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് സ്വപ്ന ഹർജിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2XDjzCT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages