പെട്ടിമുടിയിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; മരണസംഖ്യ 58 ആയി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 15, 2020

പെട്ടിമുടിയിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; മരണസംഖ്യ 58 ആയി

രാജമല > മണ്ണിടിച്ചിൽ ദുരന്തം നടന്ന പെട്ടിമുടിയിൽ നിന്ന് രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. 68 വയസുള്ള ചിന്നത്തായിയുടെയും തിരിച്ചറിയാത്ത മറ്റൊരാളുടെയും മൃതദേഹങ്ങളാണ് ഞായറാഴ്ച്ച കണ്ടെടുത്തത്. ഇതോടെ ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 58 ആയി. ഇനി 12 പേരെയാണ് കണ്ടെത്താനുള്ളത്.

മന്ത്രി എം എം മണിയുടെ നേതൃത്വത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. ദുരന്തത്തിൽപ്പെട്ട മുഴുവൻ ആളുകളെയും കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുവാനാണ് മൂന്നാറിൽ ചേർന്ന പ്രത്യേക അവലോകനം തീരുമാനിച്ചത്.

പുഴകൾ കേന്ദ്രീകരിച്ചുള്ള തിരച്ചിലാണ് ഇപ്പോൾ നടത്തുന്നത്. നാട്ടുകാരെ ഉൾപ്പെടുത്തി തിരച്ചിൽ ഊര്ജിതമാക്കും. ഇതിനായി ഇടമലക്കുടിയിൽ നിന്നടക്കമുള്ള ആദിവാസി യുവാക്കളുടെ സഹായം തേടും. മണ്ണിനടിയിലെ മനുഷ്യശരീരത്തിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിയുന്ന ഉപകരണങ്ങളും എത്തിക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/2DQs07o
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages