അപകടത്തില്‍പെട്ട വിമാനത്തില്‍ എത്തിയവരില്‍ 40 പേര്‍ക്ക് കോവിഡ് പോസിറ്റീവ്: രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാവരും ക്വാറൻ്റീനില്‍ പോകണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 7, 2020

അപകടത്തില്‍പെട്ട വിമാനത്തില്‍ എത്തിയവരില്‍ 40 പേര്‍ക്ക് കോവിഡ് പോസിറ്റീവ്: രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാവരും ക്വാറൻ്റീനില്‍ പോകണം

ഇ വാർത്ത | evartha
അപകടത്തില്‍പെട്ട വിമാനത്തില്‍ എത്തിയവരില്‍ 40 പേര്‍ക്ക് കോവിഡ് പോസിറ്റീവ്: രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാവരും ക്വാറൻ്റീനില്‍ പോകണം

കരിപ്പൂരില്‍ അപകടത്തില്‍പെട്ട വിമാനത്തില്‍ ഇന്നലെ എത്തിയവരില്‍ 40 പേര്‍ കോവിഡ് പോസിറ്റീവാണെന്നു റിപ്പോർട്ടുകൾ. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാവരും ക്വാറന്റീനില്‍ പോകാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

അ​പ​ക​ടം ന​ട​ന്ന് നി​മി​ഷ​ങ്ങ​ൾ​ക്ക​കം ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് തു​ട​ക്ക​ത്തി​ൽ നേ​തൃ​ത്വം ന​ൽ​കി​യ​ത്. വി​മാ​ന​ത്തി​ന്‍റെ മു​ൻ ഭാ​ഗം ഇ​ടി​ച്ച് ത​ക​ർ​ത്ത മ​തി​നിട​യി​ലൂ​ടെ ഓ​ടി​ക്ക​യ​റി​യാ​ണ് നാ​ട്ടു​കാ​ർ കു​ടു​ങ്ങി​ക്കി​ട​ന്ന​വ​രെ പു​റ​ത്തെ​ത്തി​ച്ച​തും ആശുപത്രിയിലേക്കു മാറ്റിയതും. ഒരു നാടുമുഴുവൻ രംഗത്തിറങ്ങിയപ്പോൾ ഒ​റ്റ​ക്കെ​ട്ടാ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ഒ​ന്ന​ര​മ​ണി​ക്കൂ​റി​ന​കം അ​വ​സാ​ന​ത്തെ ആ​ളെ അ​ട​ക്കം പു​റ​ത്തെ​ത്തി​ക്കാ​നാ​യി. 

നാ​ട്ടു​കാ​ർ എ​ല്ലാ​വ​രും ഒ​രു​മി​ച്ച് നി​ന്ന​തോ​ടെ ദു​ര​ന്ത​ത്തി​ന്‍റെ ആ​ഘാ​തം കു​റ​യ്ക്കാ​നാ​യി എന്നുള്ളത് ചെറിയ കാര്യമല്ല. ഇതിനിടെ അകലങ്ങളിലിരുന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ക​രു​ത്ത് പ​ക​ർ​ന്നു. ശരീരം സ്ഥലത്തില്ലെങ്കിലും ഏവരും ഇന്നലെ രാത്രി മുഴുവൻ മനസ്സുകൊണ്ടു കരിപ്പൂരായിരുന്നു. പ​രി​ക്കേ​റ്റ​വ​ർ​ക്ക് ര​ക്തം വേ​ണ​മെ​ന്ന സ​ന്ദേ​ശം മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ നാ​ടാ​കെ പ​ര​ന്നു. അ​ർ​ധ​രാ​ത്രി​യും ബ്ല​ഡ് ബാ​ങ്കി​ലേ​ക്ക് ര​ക്ത​ദാ​ന​ത്തി​നാ​യി യു​വാ​ക്ക​ൾ എ​ത്തിയിരുന്നു. 

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2F4XDKD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages