കോട്ടയം> കോവിഡ് സ്ഥിരീകരിച്ച രോഗിയുടെ സമ്പർക്ക പട്ടികയിൽ 18 ജീവനക്കാർ വന്നതിനാൽ ഈരാറ്റുപേട്ട കെഎസ്ആർടിസി ഡിപ്പോ അടച്ചു. ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നുമുള്ള ബസ് സർവീസ് നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. ഈരാറ്റുപേട്ടയിൽനിന്നുള്ള ദീർഘ ദൂര സർവീസുകൾ മറ്റ് ഡിപ്പോയിൽ നിന്നും സർവ്വീസ് നടത്തും .
ജൂലൈ 13ന് നാണ് പാല മുനിസിപ്പാലിറ്റി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. അയാൾക്കൊപ്പം ബസിലുണ്ടായിരുന്നവർ കോട്ടയം കൊറോണ കണ്ട്രോള് റൂമില് ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു.
ജൂണ് 29 മുതല് ജൂലൈ 13 വരെ (ജൂലൈ 4, 5 തീയതികളില് ഒഴികെ) യാത്ര ചെയ്തവരാണ് വിവരം അറിയിക്കേണ്ടത്.
രാവിലെ 7.30 : കാഞ്ഞിരംപടി, ഷാപ്പുപടി - കോട്ടയം വരെ ഹരിത ട്രാവല്സ്.രാവിലെ 8.00: കോട്ടയം മുതല് പാലാ വരെ കോട്ടയം -കട്ടപ്പന വഴി ഉപ്പുതറയ്ക്കുള്ള കെ.എസ്.ആര്.ടി.സി ബസ്
വൈന്നേരം 5.00 : പാലാ മുതല് കോട്ടയം വരെ തൊടുപുഴ-കോട്ടയം/ഈരാറ്റുപേട്ട - കോട്ടയം കെ.എസ്.ആര്.ടി.സി ബസ് . വൈകുന്നേരം 6.00 :കോട്ടയം മുതല് കാഞ്ഞിരം പടി വരെ. കൈരളി ട്രാവല്സ് /6.25 നുളള അമല ട്രാവല്സ് എന്നീ ബസുകളിലാണ് യാത്രചെയ്തിട്ടുള്ളത്.
from Kerala || Deshabhimani Online News https://ift.tt/3erCTZn
via IFTTT
No comments:
Post a Comment