ഇ വാർത്ത | evartha
സംസ്ഥാനത്ത് രണ്ടു കോവിഡ് മരണങ്ങൾ കൂടി

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണങ്ങൾ കൂടി. കാസര്‍കോട്, പാലക്കാട് സ്വദേശികളാണ് മരിച്ചത്. പടന്നക്കാട് സ്വദേശിനി നബീസ(75)യാണ് കാസര്‍കോട് മരിച്ചത്. തിരുപ്പൂരിൽ നിന്നും മകനൊപ്പം പയ്യലൂരിലെ വീട്ടിലെത്തി ക്വാറന്റീനിൽ കഴിയവേ കോവിഡ് സ്ഥിരീകരിച്ച പയ്യലൂർ ഗ്രാമത്തിൽ കെ.പി.സുരേന്ദ്രന്റെ ഭാര്യ അഞ്ജലി (40) പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നതിനിടെ വീണു അവശ നിലയിലായ ഇവരെ ഞായറാഴ്ച ആശുപത്രിയിൽ എത്തിച്ചിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണു കോവിഡ് സ്ഥിരീകരിച്ചത്.
കടുത്ത പ്രമേഹമുണ്ടായിരുന്ന അഞ്ജലി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച്ച ഇവരുടെ ക്വാന്റീൻ ദിനങ്ങൾ കഴിഞ്ഞിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനു ഇവരുമായി പ്രാഥമിക സമ്പർക്കമുണ്ടായ 6 പേർ ക്വാറൻ്റെെനിലാണ്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3g2bVZZ
via IFTTT
No comments:
Post a Comment