ലോകത്തെ ആദ്യത്തെ പെെലറ്റ് രാവണൻ: പരസ്യം പ്രസിദ്ധീകരിച്ച് ശ്രീലങ്കൻ സർക്കാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 19, 2020

ലോകത്തെ ആദ്യത്തെ പെെലറ്റ് രാവണൻ: പരസ്യം പ്രസിദ്ധീകരിച്ച് ശ്രീലങ്കൻ സർക്കാർ

ഇ വാർത്ത | evartha
ലോകത്തെ ആദ്യത്തെ പെെലറ്റ് രാവണൻ: പരസ്യം പ്രസിദ്ധീകരിച്ച് ശ്രീലങ്കൻ സർക്കാർ

ലോകത്തിലെ ആദ്യ പെെലറ്റ് രാവണനാണെന്നു ശ്രീലങ്കൻ സർക്കാർ വാദം. രാവണൻ  5000 വർഷം മുൻപ് വിമാനം പറത്തിയിരുന്നുവെന്ന വാദവുമായി രംഗത്തെത്തിയ ശ്രീലങ്കൻ സർക്കാർ ഇത് സംബന്ധിച്ച കൂടുതൽ തെളിവുകൾ തേടി പരസ്യം പ്രസിദ്ധീകരിച്ചിരിക്കുകയാണ്. 

ശ്രീലങ്കയിലെ പുരാണ രാജാവിനെയും നഷ്ടപ്പെട്ട പൈതൃകത്തെയും കുറിച്ച് ഗവേഷണം നടത്താൻ സർക്കാരിനെ സഹായിക്കുന്നതിന് രാവണ രാജാവുമായി ബന്ധപ്പെട്ട രേഖകളോ പുസ്തകങ്ങളോ പങ്കിടാൻ ജനങ്ങളോട് അഭ്യർത്ഥിച്ചാണ് പരസ്യം പുറത്തു വന്നിരിക്കുന്നത്. 

ലോകത്ത് ആധുനിക വിമാനങ്ങളും സാങ്കേതിക വിദ്യകളുമുണ്ടാകുന്നതിന് മുമ്പ് രാവണൻ വിമാനം പറത്തിയിരുന്നുവെന്നാണ് ശ്രീലങ്കൻ സർക്കാർ വ്യക്തമാക്കുന്നത്. അന്ന് രാവമണൻ ഉപയോഗിച്ച രീതികളെക്കുറിച്ച് പഠിക്കാനാണ് ശ്രീലങ്കൻ സർക്കാർ തീരുമാനമശടുത്തിരിക്കുന്നത്. രാവണൻ്റെ വിമാനം പറത്തലുമായി ബന്ധപ്പെട്ട് അഞ്ച് വർഷത്തിനുള്ളിൽ സംഭവത്തിൻ്റെ വസ്തുത തെളിയിക്കാനാണ് സർക്കാർ തീരുമാനം.

ശ്രീലങ്കൻ സിവിൽ ഏവിയേഷൻ അതോറിറ്റി ഇതിനായി പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ്. വിമാനം ഉപയോഗിച്ച് ആദ്യം പറന്നത് രാവണനാണെന്നുള്ള വസ്തുതക്ക് ആധാരമായ തെളിവുകൾ കയ്യിലുണ്ടെന്നും  അതോറിറ്റി നേരമത്തേ അവകാശപ്പെട്ടിരുന്നു. അതേസമയം ഇത് സംബന്ധിച്ച കൂടുതൽ തെളിവുകളോ രേഖകളോ കയ്യിലുള്ളവർ അത് പങ്കുവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ശ്രീലങ്കൻ വ്യോമയാന മന്ത്രാലയം ഇപ്പോൾ  പരസ്യം നൽകിയിരിക്കുന്നത്.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2CmhpjQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages