മുഖ്യമന്ത്രിയുടെ മകളുടെ വിവാഹഫോട്ടോയിലും മോർഫിങുമായി കോൺഗ്രസ്‌; ബിന്ദു കൃഷ്‌ണയ്‌ക്കും ടി ജി സുനിലിനുമെതിരെ പരാതി നൽകി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 12, 2020

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹഫോട്ടോയിലും മോർഫിങുമായി കോൺഗ്രസ്‌; ബിന്ദു കൃഷ്‌ണയ്‌ക്കും ടി ജി സുനിലിനുമെതിരെ പരാതി നൽകി

കൊച്ചി > മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ഫോട്ടോയിലും മോർഫിങ് നടത്തി കോൺഗ്രസ് നേതാക്കൾ. മുഖ്യമന്ത്രിയുടെ വീണയുടെ വിവാഹത്തിന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയും എത്തിയിരുന്നു എന്ന് തെറ്റിദ്ധരിപ്പിക്കാനാണ് മോർഫിങ് നടത്തി വ്യാജമായി ചിത്രം ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരത്തിൽ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡൻ്റ് പി എ മുഹമ്മദ് റിയാസും വീണയും വിവാഹിതരായ ദിവസത്തെ ചിത്രം വ്യാജമായി നിർമിച്ച് സംഘ്പരിവാറുകാരും കോൺഗ്രസുകാരും വ്യാപകമായി പ്രചരിപ്പിക്കുകയാണ്.

മന്ത്രി ഇ പി ജയരാജനും കുടുംബവും നിൽക്കുന്ന ചിത്രത്തിൽ ഇ പി ജയരാജന്റെ ഭാര്യയുടെ ചിത്രം മോർഫ് ചെയ്താണ് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയുടെ മുഖം ചേർത്ത് പ്രചരിപ്പിക്കുന്നത്. അതും മുഖമില്ലാത്ത വ്യാജ ഐഡിയിൽ നിന്നല്ല, കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ടി ജി സുനിൽ തുടങ്ങിയവരാണ് പ്രചരണത്തിന് നേതൃത്വം കൊടുക്കുന്നത്. ആധികാരികതയോടെ സ്വന്തം പ്രൊഫൈലിൽ നിന്നാണ് പോസ്റ്റ് ചെയ്യുന്നത്. ബിന്ദു കൃഷ്ണക്കെതിരെ കൊല്ലം എസ്പിക്കും, ടി ജി സുനിലിനെതിരെ കണ്ണൂരിലും ഡിവൈഎഫ്ഐ പരാതി നൽകിയിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/32chilc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages