ഇ വാർത്ത | evartha
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോവിഡ് സ്ഥിരീകരിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന എറണാകുളം തടിക്കകടവ് സ്വദേശി കുഞ്ഞുവീരാന് (67) ആണ് മരിച്ചത്.
പ്രമേഹം, രക്തസമ്മർദം എന്നി അസുഖങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞുവീരാന് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ എട്ടുമുതല്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
പ്ലാസ്മ തെറാപ്പി അടക്കമുളള ചികിത്സകള്‍ നടത്തിയിരുന്നു. ഇദ്ദേഹത്തിന് എവിടെ നിന്നാണ് കോവിഡ് പകര്‍ന്നത് എന്നത് വ്യക്തമല്ല.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/32vrG7S
via IFTTT
No comments:
Post a Comment