സ്വപ്‌ന സുരേഷിന്റെ ജാമ്യഹർജി ഇന്ന്‌ പരിഗണിച്ചേക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 9, 2020

സ്വപ്‌ന സുരേഷിന്റെ ജാമ്യഹർജി ഇന്ന്‌ പരിഗണിച്ചേക്കും

കൊച്ചി> സ്വർണ കള്ളക്കടത്തിൽ പങ്കില്ലെന്നും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് തന്നെ പ്രതിയാക്കാൻ സാധ്യതയുണ്ടന്നും ചൂണ്ടിക്കാട്ടി സ്വപ്ന സുരേഷ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും.

2016 വരെ യുഎഇ കോൺസുലേറ്റ് ജീവനക്കാരിയായിരുന്നു എന്നും 2019 ൽ രാജിവെച്ചുവെന്നും കോൺസുലേറ്റ് അധികൃതരുടെ നിർദ്ദേശപ്രകാരം ഭരണപരമായ കാര്യങ്ങളിൽ സഹായം നൽകിയിരുന്നുവെന്നും സ്വപ്ന ഹർജിയിൽ പറയുന്നു.

നിലവിലെ കോൺസുലേറ്റ് ജനറൽ റാഷിദ് ഖാമീസ് അൽ ഷെമിലിയുടെ പേരിൽ അയച്ച പാഴ്സൽ വൈകിയെന്നും അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഇക്കാര്യത്തിൽ കസ്റ്റംസ് അധികൃതരുമായി ബന്ധപ്പെടുക മാത്രമാണ് ചെയ്തതെന്നുമാണ് സ്വപ്നയുടെ വാദം. ഡ്യൂട്ടിയുടെ ഭാഗമായാണ് കസ്റ്റംസിനെ ബന്ധപ്പെട്ടത്.

താൻ നിരപരാധിയാണെന്നും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുകയാണന്നും തന്നെ പ്രതിചേർക്കാൻ സാധ്യതയുണ്ടന്നും ഹർജിയിൽ പറയുന്നു.അന്വേഷണവുമായി സഹകരിക്കാമെന്നും തെളിവു നശിപ്പിക്കാനോ അന്വേഷണത്തിൽ ഇടപെടാനോ ശ്രമിക്കില്ലെന്നും ജാമ്യഹർജിയിൽ പറയുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/3iP5200
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages