ചൊവ്വാ ദൗത്യവുമായി യുഎഇ കുതിച്ചുയർന്നു: അറബ് ലോകത്ത് ഇതാദ്യം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 19, 2020

ചൊവ്വാ ദൗത്യവുമായി യുഎഇ കുതിച്ചുയർന്നു: അറബ് ലോകത്ത് ഇതാദ്യം

ഇ വാർത്ത | evartha
ചൊവ്വാ ദൗത്യവുമായി യുഎഇ കുതിച്ചുയർന്നു: അറബ് ലോകത്ത് ഇതാദ്യം

ബഹിരാകാശ ശാസ്ത്ര പുരോഗതി കെെവരിച്ച രാജ്യങ്ങൾക്കൊപ്പം ഇനി യുണെെറ്റഡ് അറബ് എമിറേറ്റ്സും സ്ഥാനം പിടിക്കും. യു.എ.ഇയുടെ ചൊവ്വാ ദൗത്യം പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ 1.58 ന് തുടക്കമായി. ജപ്പാനിലെ തനെഗാഷിമ സ്പേസ് സെന്ററില്‍ നിന്നും ലോഞ്ച് വെഹിക്കിൾ കുതിച്ചുയർന്നു. അറബിക് ഭാഷയിലുള്ള കൗണ്ട്ഡൗണോടെയായിരുന്നു വിക്ഷേപണം. 

വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ശാസ്ത്രജ്ഞർ അറിയിച്ചു.വിക്ഷേപണത്തിന് ഒരു മണിക്കൂറിന് ശേഷം ലോഞ്ച് വെഹിക്കിളില്‍ നിന്നും ഹോപ്പ് പ്രോബ് വിജയകരമായി വേര്‍പ്പെടുത്തിയതായി ലോഞ്ച് ഓപ്പറേറ്റര്‍ മിത്സുബിഷി ഹെവി ഇന്‍ഡസ്ട്രീസ് ലോഞ്ച് സര്‍വീസസ് വ്യക്തമാക്കി. 

ഹോപ്പ് പ്രോബ് വേർപെടുത്തി മിനിറ്റുകള്‍ക്കുള്ളില്‍ പ്രോബ് ടെലികോം സംവിധാനം സജ്ജമായി. ആദ്യ സിഗ്‌നല്‍ ദുബായ് അല്‍ ഖവനീജിലെ മിഷന്‍ കണ്‍ട്രോള്‍ റൂമിന് കൈമാറുകയും ചെയ്തു. അറബ് ലോകത്തിൻ്റെ മുന്നേറ്റമായാണ് അന്താരാഷ്ട്രമാധ്യമങ്ങൾ ഈ സംഭവത്തെ വിലയിരുത്തിയിരിക്കുന്നത്. 

എച്ച്-ടു എ റോക്കറ്റിലായിരുന്നു ഹോപ്പ് പ്രോബിൻ്റെ വിക്ഷേപണം. 1.3 ടണ്‍ ഭാരമാണ് ഹോപ്പ് പ്രോബിനുള്ളത്. 73.5 കോടി ദിര്‍ഹത്തിൻ്റെ പദ്ധതിയാണ് ഇതുമായി ബന്ധപ്പെട്ട് യുഎഇ ആവിഷ്കരിച്ചിരിക്കുന്നത്. 135 ഇമറാത്തി എഞ്ചിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍, ഗവേഷകര്‍ എന്നിവരുടെ ആറ് വര്‍ഷത്തെ അഭ്വാനത്തിൻ്റെ ഫലം പൂർണ്ണതയിലെത്തിയ ചാരിതാർത്ഥ്യത്തിലാണ് രാജ്യം.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/39dZdF6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages