ഇ വാർത്ത | evartha
ചെെനയെ ലക്ഷ്യം വച്ച് യുഎസ്: ദക്ഷിണ ചൈനാ കടലിലേക്ക് അമേരിക്കയുടെ കൂടുതൽ യുദ്ധക്കപ്പലുകൾ എത്തുന്നു

ദക്ഷിണ ചൈനാ കടലിലേക്ക് കൂടുതൽ യുദ്ധക്കപ്പലുകൾ അയച്ച് അമേരിക്ക. രണ്ടു വിമാനവാഹിനി കപ്പലുകളാണ് ദക്ഷിണ ചൈനാ കടലിലേക്ക് പുറപ്പെട്ടതെന്ന് യുഎസ് നാവികസേന വൃത്തങ്ങൾ അറിയിച്ചു. യുഎസ്എസ് റൊണാൾഡ് റീഗൻ, യുഎസ്എസ് നിമിറ്റ്സ് എന്നി വിമാനവാഹിനി കപ്പലുകളാണ് ഇനി മുതൽ ദക്ഷിണ ചൈനാ കടലിൽ പരിശീലനം നടത്തുക.
ചൈന സൈനിക അഭ്യാസം നടത്തുന്ന സമയത്ത് തന്നെയാണ് യുഎസ് സേനയും ദക്ഷിണ ചൈന കടലില്‍ പരിശീലനം നടത്താൻ ഒരുങ്ങുന്നതെന്നുള്ളത് ശ്രദ്ധേയമാണ്. അതേസമയം, ഇന്തോ-പസഫിക്കില്‍ സ്ഥിരതയും സുരക്ഷയും ഉറപ്പുവരുത്താനുള്ള യുഎസ് നാവികസേനയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗം മാത്രമാണിതെന്നും നിലവിലെ രാഷ്ട്രീയ സംഭവ വികാസങ്ങളുമായി ഇതിന് ബന്ധമില്ലെന്നും യുഎസ് റിയര്‍ അഡ്മിറല്‍ ജോര്‍ജ് എം. വൈകോഫ് വ്യക്തമാക്കി.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3goi5Dy
via IFTTT
No comments:
Post a Comment